പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില താഴേക്ക് വീഴുന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന്, ഇന്നലെ 200 രൂപയുടെ ഇടിവുണ്ടായിരുന്നു. 560 രൂപയാണ്
ഇന്ന് ഇടിഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37520 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഇന്ന് 70 രൂപയാണ് കുറഞ്ഞത്. ഇന്നലെ 25 രൂപ കുറഞ്ഞിരുന്നു. 4690 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 60 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3880 രൂപയാണ്.