ടൈഫോർഡ് എൽ പി സ്കൂളിന്റെ നിലവിലെ അവസ്ഥക്കു പരിഹാരം കാണും -വാഴൂർ സോമൻ എം എൽ എ
പീരുമേട് : താലൂക്കിലെ ആദ്യ കാല പ്രാഥമിക സ്കൂളായ ടൈഫോർഡ് എൽ പി സ്കൂളിന്റെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കവെയാണ് സ്കൂളിന്റെ നിലവാരം ഉയർത്തുന്ന കാര്യം എം എൽ എ വാഴൂർ സോമൻ പങ്കു വച്ചത്. കഴിഞ്ഞ ദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രധാന അധ്യാപകൻ എം ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
പൂർവ വിദ്യാർത്ഥിയും, മൂന്നാർ എം ആർ എസ് സ്കൂളിലെ അധ്യാപകനുമായ വി ഷണ്മുഖ സുന്ദരം സ്വാഗതം പറഞ്ഞു. അഴുത ബ്ലോക്ക് പ്രസിഡന്റ് പി എം നൗഷാദ് മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തിൽ പൂർവ വിദ്യാർത്ഥിയും യൂറോപ്യൻ യൂണിയൻ ക്ലൈമറ്റ് പാക്‌ട് അംബാസ്സഡറുമായ ഡോ ഗിന്നസ് മാട സാമി വിഷയാവതരണം നടത്തി. എസ്റ്റേറ്റ് ജനറൽ മാനേജർ ആർ സാം രാജ് നൂറുവർഷം പഴക്കമുള്ള വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ബജറ്റ് അവതരണം നടത്തി. പൂർവ വിദ്യാർഥിയും ജില്ലാ പോലീസ് മേധാവി ഓഫീസിലെ ജൂനിയർ സൂപ്രണ്ടുമായ ബി കൃഷ്ണൻ കാലയളവിൽ മരണപ്പെട്ട പൂർവ വിദ്യാർത്ഥികൾ, അധ്യാപകർക്ക് അനുശോചനം രേഖപ്പെടുത്തി. ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിത്യ എഡിസൺ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ആഷ ആന്റണി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഫിൻ ആൽബർട്ട്, ആർ എസ് പി സംസ്‌ഥാന കമ്മിറ്റി അംഗം ജി ബേബി, ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് സി സന്തോഷ് കുമാർ, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആന്റപ്പൻ എൻ ജേക്കബ്, വാർഡ് മെമ്പർമാരായ വി പി കുഞ്ഞുമോൻ, ബിജു ഗോപാൽ, ടോമി കെ മാത്യു, ക്യാപ്റ്റൻ ജോൺ സാൽവേഷൻ ആർമി, പൂർവ വിദ്യാർത്ഥിയും മുൻ എസ് സി പ്രമോട്ടറുമായ പി പി സുരേഷ്, വൈ സുരേഷ്കുമാർ ,എം ബാലചന്ദ്രൻ, ബൈജു മേമലക്കാരൻ, അധ്യാപകൻ എം അരുൺകുമാർ, അദ്ധ്യാപികമാരായ ജീൻ മേരി ടെൻസി, സ്മിത ജേക്കബ്, തങ്കദുരൈ, പി ടി എ പ്രസിഡന്റ് കെ ആൽവിൻ എന്നിവർ ആശംസകൾ അറിയിച്ചു. ആഘോഷ പരിപാടികളുടെ നടത്തിപ്പിന് വാഴൂർ സോമൻ എം എൽ എ, ബ്ലോക്ക് പ്രസിഡന്റ് പി എം നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റ് നിത്യ എഡിസൺ എന്നിവരെ രക്ഷാധികാരികളായി തീരുമാനിച്ചു രാഷ്ട്രീയ നേതാക്കളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും അടങ്ങുന്ന അറുപതു അംഗ കമ്മിറ്റി രൂപികരിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും ടൈഫോർഡ് എസ്റ്റേറ്റ് എൽപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും, കുഞ്ഞുങ്ങളും ഉൾപ്പെടെ 150ലേറെ പേർ യോഗത്തിൽ പങ്കെടുത്തു.