നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ഇടുക്കി മാങ്കുളത്ത് പുഴയിൽ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി.


ഇടുക്കി മാങ്കുളത്ത് പുഴയിൽ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി.
വിനോദ സഞ്ചാരത്തിനായി ചാലക്കുടിയിൽ നിന്നെത്തിയ ആളൂർ വിതയത്തിൽ കാസിൻ തോമസ് (29 ) നെയാണ് കാണാതായത്.
ആനക്കുളത്തിന് സമീപം ഈറ്റ ച്ചോലയാറിലാണ് സംഭവം. പുഴയിൽ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു. പത്തുപേരുൾപ്പെട്ടെ സംഘത്തിലെ ചിലർ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. അടിമാലി ഫയർഫോഴ്സും മാങ്കുളം പോലീസും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയാണ്. എന്നാൽ ഉൾവനത്തിൽ ശക്തമായ മഴയുള്ളതിനാൽ പുഴയിൽ വെളളം കലങ്ങി വരുന്നതിനാലും ഒഴുക്കിന്റെ ശക്തിയും മൂലം തിരച്ചിലിന് വലിയ പ്രതിബന്ധമായിട്ടുണ്ട്.idukkilive