ഇതര സംസ്ഥാനത്തു നിന്നെത്തുന്ന സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍


ഇടുക്കി: ഇതര സംസ്ഥാനത്തു നിന്നെത്തുന്ന സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍.
ഇടുക്കി ശാന്തന്‍പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടല്‍.
സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ഇടുക്കിയിലെ വിവിധ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നത്. ഇവരുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് തൊഴിലുടമകള്‍ കൈമാറണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനിതാ കമ്മീഷനംഗം ഷാഹിദ കമാല്‍ പറഞ്ഞു.സ്ത്രീകളും കുട്ടികളും തൊഴിലിനായും അല്ലാതെയും എത്തുന്നുണ്ട്. അവരുടെ വിവരങ്ങള്‍ തൊഴിലുടമകള്‍ നല്‍കുന്നില്ലെന്നും ഷാഹിദ കമാല്‍ പറഞ്ഞു.ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തുമെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഇരുന്നൂറിലധികം കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടുള്ളത്.