പ്രധാന വാര്‍ത്തകള്‍
തൊഴിലുറപ്പു പദ്ധതി; പരാതി പരിഹാരത്തിനു ജില്ലകളിൽ ഓംബുഡ്‌സ്മാൻ
തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനും പരിഹാരം നിർദേശിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓംബുസ്ഡ്മാൻമാരെ നിയമിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഓംബുഡ്‌സ്മാൻമാർക്കു നേരിട്ടു നൽകാം.
ഓരോ ജില്ലകളിലും നിയമിച്ച ഓംബുഡ്‌സ്മാൻമാർ: സാം ഫ്രാങ്ക്‌ളിൻ എൽ.(തിരുവനന്തപുരം), സയീദ് എ.(കൊല്ലം), സി. രാധാകൃഷ്ണക്കുറുപ്പ് (പത്തനംതിട്ട), സജി മാത്യു(ആലപ്പുഴ), ബഷീർ കെ.(കോട്ടയം), പി.ജി. രാജൻ ബാബു(ഇടുക്കി), എം.ഡി. വർഗീസ്(എറണാകുളം, കാസർകോഡ് ജില്ലയുടെ പൂർണ അധിക ചുമതല), അബ്ദുൾ അസീസ് കെ.വി.(തൃശൂർ, പാലക്കാട് ജില്ലയുടെ പൂർണ അധിക ചുമതല), അബ്ദുൾ റഷീദ് സി.(മലപ്പുറം, വയനാട് ജില്ലയുടെ പൂർണ അധിക ചുമതല), വി.പി. സുകുമാരൻ(കോഴിക്കോട്, കണ്ണൂർ ജില്ലയുടെ പൂർണ അധിക ചുമതല).