സ്റ്റാഫ് നേഴ്സ് നിയമനം
ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയില്‍ വോളന്ററി ട്രെയിനിംഗിനും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിനുമായി സ്റ്റാഫ് നേഴ്സുമാരെ (വോളന്ററി ട്രെയിനിംഗ് അടിസ്ഥാനത്തില്‍) എച്ച്.ഡി.സി നിയമിക്കുന്നു. താല്‍പര്യമുളളവര്‍ ആശുപത്രി ആഫീസുമായോ പി.ആര്‍.ഒയുമായോ ബന്ധപ്പെടണം. ഫോണ്‍- 04862 232474
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ & നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി, ലാപ്ടോപ് ടെക്നോളജി, പിജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് എംബഡഡ് സിസ്റ്റം ഡിസൈന്‍, ഡിപ്ലോമ ഇന്‍ ഇന്റര്‍നെറ്റ് ഓഫ് തിംങ്സ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചേഴ്സ് ട്രെയിനിംഗ് , ഡിപ്ലോമ ഇന്‍ അഡ്വര്‍ടൈസിങ്ങ് ഡിസൈന്‍, ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്ചര്‍ ഡിസൈന്‍, ഡിപ്ലോമ ഇന്‍ ഫര്‍ണിച്ചര്‍ & ഇന്റീരിയര്‍ ഡിസൈന്‍ എന്നീ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേര്‍ഡ് പ്രോസസിംഗ് & ഡാറ്റാ എന്‍ട്രി എന്നിവയിലേക്കും അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2971400, 8590605259
ജൂനിയര്‍ റസിഡന്റുമാരുടെ ഇന്റര്‍വ്യൂ
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത – എം.ബി.ബി.എസ്. ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ശമ്പളം-42000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നവംബര്‍ 17ന് രാവിലെ 10.30ന് ഹാജരാകണം. ഫോണ്‍- 04862 233075, 233076
ടെണ്ടര്‍ ക്ഷണിച്ചു
ദേവികുളം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന് ബൊലെറ/കാര്‍/കമാണ്ടര്‍ ജീപ്പ്/കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുളളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ 19 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂന്നാര്‍ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക.