നാട്ടുവാര്‍ത്തകള്‍പീരിമേട്
സ്റ്റാൻ സ്വാമിയുടെ മരണം: മെഴുകുതിരി കത്തിച്ച് പ്രതിഷേധം
പീരുമേട്: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിനിടയാക്കിയ ഭരണകൂട ഭീകരതക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ പീരുമേട്ടിൽ മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
ഐ.എൻ.ടി.യു.സി സംസ്ഥാന എക്സി. അംഗം പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് തോമസ് കുട്ടി പുള്ളോലിക്കൽ അധ്യക്ഷതവഹിച്ചു. സി. യേശുദാസ്, പി. രാജൻ, ടി.എസ്. സതീഷ്, എൻ. അഷ്റഫ്, എം. ശേഖർ, മനോജ് രാജൻ എന്നിവർ നേതൃത്വം നൽകി.