വൃക്ക മാറ്റിവയ്ക്കാൻ 20 കാരൻ സുമനസുകളുടെ സഹായം തേടുന്നു

ഇരു വൃക്കകളും തകരാറിലായ നിർധന യുവാവ് ഇടുക്കി ജില്ലയിൽ കാമാക്ഷി പഞ്ചായത്തിൽ കൊച്ചുകാമാക്ഷി ചോറ്റുകുന്നേൽ അഭിജിത് തങ്കച്ചൻ (20) വൃക്ക മാറ്റിവയ്ക്കാൻ സഹായം തേടുന്നു. വൃക്ക നല്കാൻ അമ്മ മിനി തയ്യാറായെങ്കിലും നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഇതിനുള്ള തുക കണ്ടെത്താൻ സാധിക്കില്ല. തുടർന്ന് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് സുനിൽകുമാർ, കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി തോമസ് മുക്കാട്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചൻ വെള്ളക്കട, കൊച്ചുകാമാക്ഷി സ്നേഹഗിരി ഇടവക വികാരി ഫാ.ജോർജ് കൊച്ചുപുരക്കൽ, ഇരട്ടയാർ പഞ്ചായത്തംഗം തോമസ് കടൂത്താഴെ, കാമാക്ഷി പഞ്ചായത്തംഗം എൻ ആർ അജയൻ എന്നിവർ രക്ഷാധികളായി അഭിജിത്തിൻ്റെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സക്കായി അഭിജിത് ചികിത്സാ സഹായ സമിതി രൂപീകരിച്ചു. തുടർന്ന് ചെയർമാൻ റെജി തോമസ് മുക്കാട്ട് , കൺവീനർ സണ്ണി തോമസ് മണ്ണനാൽ , അഭിജിത്തിൻ്റെ ബന്ധു സന്തോഷ് ലൂക്കോസ് എന്നിവരുടെ പേരിൽ തോപ്രാംകുടി ഫെഡറൽ ബാങ്കിൽ ജോയിൻ്റ് അക്കൗണ്ടും തുറന്നു.വൃക്കമാറ്റിവയ്ക്കുന്നതിനും ഇരുവരുടേയും തുടർചികിത്സയ്ക്കുമായി 20 ലക്ഷത്തിലധികം രൂപ കണ്ടെത്തേണ്ടതുണ്ട്. അതിനാൽ നമ്മളാൽ കഴിയുന്ന തുക അക്കൗണ്ട് നമ്പർ : 13330100186747 , FEDERALBANK THOPRAMKUDY, IFSC CODE:FDRL0001333എന്ന അക്കൗണ്ടിലോ, തന്നിട്ടുള്ള QR കോഡുപയോഗിച്ചോ അഭിജിത്തിൻ്റെ ചികിത്സക്കായി നല്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
ആനന്ദ് സുനിൽകുമാർ 8921077425( പ്രസിഡൻ്റ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത്) ,
റെജി തോമസ് മുക്കാട്ട്9495042219 (വൈസ് പ്രസിഡൻ്റ് കാമാക്ഷി ഗ്രാമപഞ്ചായത്ത്)
ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ9447823127 (കൊച്ചുകാമാക്ഷി സ്നേഹഗിരി ഇടവക വികാരി )









































































