എല്‍.എസ്.എസ്, യു.എസ്.എസ് കുട്ടികള്‍ക്ക് മുന്‍വര്‍ഷങ്ങളിലെ സ്‌കോളർഷിപ് തുകയില്ല
നെടുങ്കണ്ടം: എല്‍.എസ്.എസ്, യു.എസ്.എസ് കുട്ടികള്‍ക്ക് രണ്ടുതവണയായി സ്കോളര്‍ഷിപ്്് തുകയും ഇക്കുറി പരീക്ഷയുമില്ല. 2019-20, 2020-21 വര്‍ഷത്തെ തുകയാണ് ലഭിക്കാത്തത്. വര്‍ഷം 1000 രൂപവീതം രണ്ടുതവണ 2000 രൂപ വീതമാണ് ഓരോ കുട്ടിക്കും ലഭിക്കാനുള്ളത്. സ്‌കോളര്‍ഷിപ് പരീക്ഷ സംബന്ധിച്ച്്് പലപ്പോഴും വിദ്യാഭ്യാസ വകുപ്പ്്് പറയാറുണ്ടെങ്കിലും സ്‌കോളർഷിപ് തുകയെപ്പറ്റി വിദ്യാഭ്യാസ വകുപ്പും സര്‍ക്കാറും മൗനത്തിലാണ്.
കോവിഡ് പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചില്‍ നേരത്തേ വിദ്യാലയങ്ങള്‍ അടച്ചതിനാല്‍ ആ വര്‍ഷവും 2021 മാര്‍ച്ചില്‍ സ്‌കൂളുകള്‍ തുറക്കാഞ്ഞതിനാലും കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് തുക ലഭിച്ചില്ല. രണ്ടിലധികം തവണ മാറ്റിവെച്ച ലോവർ സെക്കൻഡറി സ്‌കോളർഷിപ് (എല്‍.എസ്.എസ്), അപ്പർ സെക്കൻഡറി സ്‌കോളർഷിപ് (യു.എസ്.എസ്) പരീക്ഷകളെപ്പറ്റി പരീക്ഷ ഭവനും വിദ്യാഭ്യാസ വകുപ്പും മൗനത്തിലാണ്. കുട്ടികളുടെയും വിദ്യാലയങ്ങളുടെയും അക്കാദമിക മികവ് തെളിയിക്കുന്നതിനുള്ള അവസരമാണ് പരീക്ഷ മാറ്റിെവച്ചതോെട നഷ്ടമായത്. കഴിഞ്ഞ അധ്യയനവര്‍ഷം നടത്തേണ്ട നാലാം ക്ലാസിലെ എല്‍.എസ്.എസ്, എട്ടാംക്ലാസിലെ യു.എസ്.എസ് പൊതുപരീക്ഷകള്‍ നീളുന്നതിനാല്‍ സ്ഥാനക്കയറ്റം ലഭിച്ച്്് സ്‌കൂളുകള്‍ മാറിയ കുട്ടികള്‍ക്ക്്് അധ്യാപകരുടെ പരിശീലനം സാധ്യമല്ലാതാവുകയാണ്.
എല്‍.പി, യു.പി സ്‌കൂളുകളില്‍നിന്ന്്് ടി.സി വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ന്ന വിദ്യാർഥികള്‍ക്ക് ഓണ്‍ലൈനായി പരിശീലനം നല്‍കേണ്ട അവസ്ഥയിലാണ് അധ്യാപകര്‍. ഫെബ്രുവരിയില്‍ വിജ്ഞാപനം വരികയും മാര്‍ച്ചില്‍ യോഗ്യരായ കുട്ടികളെ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പരീക്ഷ േമല്‍നോട്ട ചുമതലയുള്ള അധ്യാപകര്‍ക്ക് ഓണ്‍ലൈനായി പരിശീലനം ലഭിക്കുകയും പരീക്ഷക്കാവശ്യമായ തയാറെടുപ്പുകള്‍ അധ്യാപകരും വിദ്യാർഥികളും നടത്തിയ ശേഷമാണ് േമയ് 17ലേക്ക് പരീക്ഷകൾ മാറ്റിയത്. എന്നാല്‍, രണ്ടാംഘട്ട കോവിഡ് പഞ്ചാത്തലത്തില്‍ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പരീക്ഷ വീണ്ടും മാറ്റുകയായിരുന്നു.