ഇടുക്കിനാട്ടുവാര്‍ത്തകള്‍
കട്ടപ്പന മേഖലയിൽ വ്യാജ വാറ്റുകാർ വിലസുന്നു
കട്ടപ്പന: നരിയംപാറ, കോഴിമല, അഞ്ചുരുളി, കല്യാണത്തണ്ട്, വള്ളക്കടവ് മേഖലകളിൽ വ്യാജ മദ്യലോബി വിലസുന്നു. മൂന്ന് മാസത്തിനിടയിൽ കട്ടപ്പന എക്സൈസ് പരിധിയിൽ വളരെ കുറച്ച് കേസുകളാണ് എടുത്തത്. പ്രതികളെ പിടികൂടുന്നത് വിരളമാണ്. അടുത്ത നാളിൽ എക്സൈസ് പരിശോധനകളിൽ മിക്കതിലും വ്യാജ വാറ്റുകാർ രക്ഷപ്പെടുകയായിരുന്നു.
പലപ്പോഴും പരിശോധന വിവരം ചോരുന്നതായും ആരോപണമുണ്ട്. അഞ്ചുരുളി, കല്യാണത്തണ്ട് മേഖലയിൽ വ്യാജമദ്യം പതിവായി വിൽക്കുന്നവരുണ്ട്. നിർമലസിറ്റിക്ക് സമീപം ഒരു കടയിൽ വ്യാജമദ്യം വിൽക്കുന്നുണ്ട്. കട്ടപ്പന എക്സൈസ് സംഘത്തിലെ ചിലർക്ക് വ്യാജമദ്യ ലോബിയുമായി രഹസ്യബന്ധമുണ്ടെന്നത് ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി വെളിപ്പെടുത്തുന്നുണ്ട്. ഇവർക്കെതിരെ കാര്യമായ നടപടി ഉണ്ടാകാത്തതാണ് വ്യാജ മദ്യലോബി മേഖലയിൽ പിടിമുറുക്കൻ കാരണം.