ജനവാസമേഖലയില്‍ കാട്ടുപോത്ത്
കട്ടപ്പന:വെള്ളിലാംകണ്ടത് കൃഷിയിടത്തില്‍ ഇറങ്ങി ഒളിച്ച കാട്ടുപോത്തിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ നാട്ടുകാരും വനപാലകരും കണ്ടെത്തി. ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ച പോത്തിനെ പിന്നീട് ജനവാസ മേഖലയില്‍ നിന്നോടിച്ചു. തിങ്കളാഴ്ച്ച രാവിലെ ഏഴരയോടെപണിക്കാരെയുമായെത്തിയ വാഹനത്തിന്റെ ഡ്രൈവറാണ് വെള്ളിലാംകണ്ടം കല്‍ത്തൊട്ടി റൂട്ടില്‍ റോഡരികില്‍ കാട്ടുപോത്ത് നില്‍ക്കുന്നത് കണ്ടത്. വിവരം ഗ്രാമ പഞ്ചായത്ത് അംഗത്തെ അറിയിക്കുകയും വനപാലകര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുകയായിരുന്നു . റോഡരികില്‍ കാണപ്പെട്ട കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ഒരുകിലോമീറ്ററോളം കൃഷിയിടങ്ങളിലൂടെ കുത്തനെയുള്ള കയറ്റം കയറി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏലത്തോട്ടത്തിനുള്ളില്‍ നിലയുറപ്പിച്ച കാട്ടുപോത്തിനെ കണ്ടെത്തിയത്. ആള്‍കൂട്ടം കണ്ട പോത്ത് തിരികെ ഓടി വെള്ളിലാംകണ്ടത്തിന് സീപത്തുകൂടി കണ്ടത്തിലിറങ്ങി കാട്ടിലേക്ക് ഓടിമറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം ജോമോന്‍ തെക്കേലിന്റെ നേതൃത്വത്തില്‍ വനപാലകരായ എഡ്വിന്‍ കിങ്ഫ്‌ലി, ബിനോയ് ജോസഫ്, വി.ജെ ജിജോ, പ്രദേശവാസികളായ ജോസ് മോര്‍പാല, മനേഷ് ആയല്ലൂര്‍, ജോബിന്‍ കൊളശേരില്‍, റെജി തട്ടാംപറമ്പില്‍, മനോജ് വരിക്കാനി, വിന്‍സ് ചെറ്റയില്‍ എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.