6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമം; നാല് പേര്‍ പിടിയില്‍



കട്ടപ്പന: മോഷ്ടിച്ച ആനക്കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശികളായ നീരേറ്റുപുറം വാലയില്‍ സാബു സാമുവല്‍(35), മുത്തൂര്‍ പൊന്നാക്കുഴിയില്‍ പി.എസ്. പ്രശാന്ത് (34), ഉപ്പുതറ, ചിറ്റൂര്‍ സ്‌കറിയ ജോസഫ്(ബേബിച്ചന്‍-65), കട്ടപ്പന, അമ്പലക്കവല, പത്തില്‍ സജി ഗോപിനാഥന്‍(39) എന്നിവരെയാണ് തേക്കടി, അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സാബുവിന്റെ ഡ്രൈവറാണ് പ്രശാന്ത്. ആനക്കൊമ്പ് വില്‍പനയ്ക്ക് ശ്രമിക്കുന്നതായി പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്റ്റര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് തേക്കടി, അയ്യപ്പന്‍കോവില്‍ റേഞ്ചുകളുടെ സംയുക്താഭിമുഖ്യത്തില്‍ പരിശോധന നടത്തുകയായിരുന്നു. വെള്ളയാംകുടിയില്‍ നിന്നാണ് പ്രതികളില്‍ മൂന്നു പേരെ പിടികൂടിയത്. സ്‌കറിയയെ ഉപ്പുതറയിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. ആനക്കൊമ്പ് വാങ്ങാനെന്ന വ്യാജേന പ്രതികളുമായി ബന്ധം സ്ഥാപിച്ചാണ് സംഘത്തെ കുടുക്കിയത്. പ്രതികള്‍ ആനക്കൊമ്പ് വില്‍പന നടത്താന്‍ നീക്കം നടത്തുന്നതായി വിവരം ലഭിച്ചതോടെ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ട് എട്ട് ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് വാങ്ങാമെന്നേറ്റു. ആനക്കൊമ്പുകള്‍ തന്നെയാണെന്ന് ഉറപ്പു വരുത്തിയ ശേഷമേ പണം കൈമാറു എന്നായിരുന്നു പറഞ്ഞിരുന്നത്. ആനക്കൊമ്പ് പരിശോധിക്കാന്‍ എന്ന രീതിയില്‍ പ്രതികളെ വെള്ളയാംകുടിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കറിയയെ അറസ്റ്റ് ചെയ്തത്. സ്‌കറിയയുടെ പക്കല്‍ നിന്ന് 25000 രൂപക്കാണ് ആനക്കൊമ്പ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വന്യജീവി സങ്കേതത്തില്‍ നിന്നും വേട്ടയാടിയ ആനക്കൊമ്പാണ് ഇതെന്നാണ് സംശയിക്കുന്നത്. കേസില്‍ അനേ്വഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രതികള്‍ വെള്ളയാംകുടിയില്‍ എത്താന്‍ സഞ്ചരിച്ച സ്‌കൂട്ടറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ മുമ്പും ആനക്കൊമ്പ് കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കട്ടപ്പന കോടതിയില്‍ ഹാജരാക്കും. അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ റോയ് വി. രാജന്‍, തേക്കടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അഖില്‍ ബാബു, എസ്.എഫ്.ഒ. വി.സി. സെബാസ്റ്റിയന്‍, ബി.എഫ്.ഒമാരായ പി.ആര്‍. ജോജിമോന്‍, കെ.എസ്. സൂരജ്‌ലാല്‍, ആര്‍.എന്‍. പ്രവീണ്‍, ജിതിന്‍ വിജയന്‍, രാഖി അഗസ്റ്റിന്‍, ജയ്‌സി ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!