നാട്ടുവാര്‍ത്തകള്‍
ഉപ്പുതറ കെട്ടിയറ ഭാഗത്തു ഒഴുക്കിൽ പെട്ടു കാണാതായ മാട്ടുതാവളം സ്വദേശികളായ ജോയ്‌സ്, മനു എന്നിവറുടെ മൃതദേഹം കണ്ടെത്തി.


ഉപ്പുതറ : ഒഴുക്കിൽ പെട്ടു കാണാതായ മാട്ടുതാവളം സ്വദേശികളായ ജോയ്‌സ്, മനു എന്നിവരുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് കണ്ടെത്തിയത് പെരിയാറിന്റെ കൈവഴിയായ സീതക്കയത്തു നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ധീരേന്ദ്ര സിംഗ് കുശ്വഹയുടെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന എൻഡിആർഎഫ് ടീം, ഫയർ ഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്നാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തിരച്ചിൽ നടത്തിയത്.