ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ മൊബൈൽ ശൃംഖല ശക്തിപ്പെടുത്തുന്നതിന് 4 കോടി രൂപ ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെ നേരിൽ കണ്ടു.


ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ മൊബൈൻ നെറ്റ് വർക്ക്, വൈഫൈ ഹൊട്ട് സ്പോട്ടുകൾ, എഫ്.ടി.ടി.എച്ച് സംവിധാനങ്ങൾ എന്നിവയുടെ അപര്യാപ്തത പരിഹരിക്കുന്നതിന് എം.പി ഡീൻ കുര്യാക്കോസ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദിനേ നേരിൽ കണ്ട് യൂണിവേഴ്സൽ സർവ്വീസ് ഒബ്ലിക്കേഷൻ ഫണ്ടിൽ നിന്നും ട്രൈബൽ ഫണ്ടിൽ നിന്നും 4 കോടി രൂപ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ പഠനം, ജോലി, വ്യാപാരം, ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ ജീവിതത്തിലെ സമസ്ത മേഖലകളും ഓൺലൈൻ സംവീധാനത്തീലേക്ക് മാറിയ സാഹചര്യത്തിൽ ഇടുക്കിയിലെ ഇൻറർനെറ്റ് ലഭ്യതക്കുറവ് മൂലം ജനജീവിതം ദുസ്സഹമായി മാറിയിരിക്കുന്നതായി എം.പി പറഞ്ഞു. അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും ഇടിമിന്നലുകളും ഓൺലൈൻ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. നിലവിലുള്ള ടവറുകളുടെ അപാകതകൾ പരിഹരിക്കുകയും കേബിൾ ശൃംഖല മെച്ചപ്പടുത്തുകയും ചെയ്ത് കൂടുതൽ മെച്ചപ്പെട്ട കണക്ടിവിറ്റി രൂപപ്പെടുത്തുകയും ചെയ്യേണ്ടതിൻറെ ആവശ്യകത എം.പി. മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇടുക്കി ജില്ലയിലെ രാജ്യത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയും,പഴംമ്പിള്ളിച്ചാൽ ,കുറത്തിക്കുടി, വെൺമണി, കീരിത്തോട്, ദേവികുളം, അറക്കുളം, പെട്ടിമുടി, മുക്കുളം, മാങ്കുളം, ചിന്നപ്പാറക്കുടി, ചിത്തിരപുരം, തട്ടേക്കണ്ണി, കൈതപ്പാറ, ഇലംകാട്, ശങ്കരപ്പാറ, സന്യാസിയോട, എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽപ്പെട്ട വിദൂര ഗ്രാമങ്ങളായ ചാമപ്പാറ, കുഞ്ചിപ്പാറ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ പുതിയ ടവറുകളും മൊബൈൽ ശൃംഖലകളും സ്ഥാപിക്കേതുണ്ടെന്നും എം.പി. കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങൾ സംബന്ധിച്ച് വിശദമായ നിവേദനം ബി.എസ്.എൻ.എൽ സി.എം.ഡി. പ്രവീൺ കുമാർ പർവാറിനും കേന്ദ മന്ത്രി രവി ശങ്കർ പ്രസാദിനും എം.പി. നൽകിയിരുന്നു….