Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇസ്രയേലില്‍ 6 മലയാളി തീര്‍ഥാടകർ അപ്രത്യക്ഷരായി; കാണാതായവരിൽ സ്ത്രീകളും



തിരുവനന്തപുരം: ഇസ്രയേലിലെത്തിയ തീർഥാടക സംഘത്തിൽ നിന്ന് 6 പേരെ കാണാതായതായി റിപ്പോർട്ട്. യാത്രയ്ക്ക് നേതൃത്വം നൽകിയ നാലാഞ്ചിറയിലുള്ള വൈദികൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന് പരാതി നൽകി. ഈ മാസം എട്ടാം തീയതി കേരളത്തില്‍ നിന്നു തിരിച്ച 26 അംഗ സംഘത്തിലെ 5 സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെയാണ് കാണാതായത്.

പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഉപേക്ഷിച്ചാണ് ഇവർ അപ്രത്യക്ഷരായത്.
ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സര്‍ക്കാരിൻ്റെ ഔദ്യോഗിക സംഘത്തിൽ നിന്ന് ഒരു കർഷകനെ കാണാതായത് വലിയ ചർച്ചയായിരുന്നു.

2006 മുതൽ ഈ പുരോഹിതൻ വിശുദ്ധ നാട്ടിലേക്ക് തീര്‍ഥാടകയാത്രകള നടത്തി വരുകയാണ്. തിരുവല്ല കേന്ദ്രമായുള്ള ട്രാവൽ ഏജൻസി വഴിയാണ് ഇത്തവണ യാത്ര സംഘടിപ്പിച്ചത്. ഈജിപ്ത്, ഇസ്രായേൽ, ജോർദാൻ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!