കട്ടപ്പനയിൽ ഡ്രീം ഷെയ്ഡ്സ് പെയിന്റ് ഷോറൂം വെള്ളയാംകുടി റോഡിൽ പ്രവർത്തനം ആരംഭിച്ചു

നീണ്ട 14 വർഷത്തെ പ്രവർത്തന പാരമ്പര്യത്തോടെ പ്രമുഖ പെയ്ന്റ് ബ്രാൻഡുകളുടെ വിപുലമായ ശേഖരവുമായി കട്ടപ്പനയിൽ ഡ്രീം ഷെയ്ഡ്സ് പെയിന്റ് ഷോറൂം വെള്ളയാംകുടി റോഡിൽ
പ്രവർത്തനം ആരംഭിച്ചു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോലി വെട്ടിക്കുഴി ഭദ്രദീപം കൊളുത്തി
കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് സാജൻ ജോർജ് ആദ്യ വില്പന നിർവഹിച്ചു
വീട് നിർമ്മാണ രംഗത്തെ നൂതനമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പെയ്ന്റുകൾ, വാർണിഷുകൾ, ഇന്റീരിയർ – എക്സ്റ്റീരിയർ ഡിസൈനുകൾക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ എന്നിവയുടെ വലിയൊരു നിരതന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. കസ്റ്റമേഴ്സിന് തങ്ങൾക്കിഷ്ടപ്പെട്ട നിറങ്ങൾ കൃത്യമായി തിരഞ്ഞെടുക്കുന്നതിനായി അത്യാധുനിക കളർ മിക്സിംഗ് സൗകര്യവും ഷോറൂമിൽ ലഭ്യമാണ്.
പ്രമുഖ കമ്പനികളുടെ പെയ്ന്റുകൾ നേരിട്ട് ഇവിടെ ലഭ്യമാക്കുന്നു.
മിതമായ നിരക്കും മികച്ച ഗുണനിലവാരവും
വീടുകൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യമായ കളർ കൺസൾട്ടേഷൻ.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഭദ്രദീപം കൊളുത്തി കട്ടപ്പന അസോസിയേഷൻ പ്രസിഡണ്ട് സാജൻ ജോർജ് ആദ്യ വിൽപ്പന നിർവഹിച്ചു
മേരിക്കുട്ടി തോമസ് നടമുറിച്ച് ഉദ്ഘാടനം ചെയ്തു
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉടമ ഡേവീസ് തോമസ് പറഞ്ഞു
നിങ്ങളുടെസ്വപ്നഭവനത്തിന് മാറ്റുകൂട്ടാൻ ഡ്രീം ഷെയ്ഡ്സ് പെയ്ന്റ് ഷോറൂം സന്ദർശിക്കുക
കട്ടപ്പന വെള്ളയാംകുടി റോഡിൽ നന്തിലത്ത് ജി-മാർട്ടിന് സമീപമാണ് ഷോറൂം പ്രവർത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സ്ഥാപനത്തിൻറെ മാനേജ്മെൻറ് പ്രതിനിധികൾ മറ്റ് വിവിധ മേഖലകളിൽ ഉള്ള ആളുകൾ അടക്കം പങ്കെടുത്തു
കട്ടപ്പനയിൽ കൂടാതെ കാഞ്ഞിരപ്പള്ളിയിലും കോഴഞ്ചേരിയിലും സഹോദര സ്ഥാപനങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്













































































