പച്ചക്കറിക്കും പയര്‍വര്‍ഗങ്ങള്‍ക്കും പിന്നാലെ മത്സ്യത്തിനും തീവില
അടുക്കളയിലെ കണ്ണീര്പാചകത്തിന് അറുതിയായില്ല. പാചകവാതക വിലവര്‍ധന തുടരുന്നതിനിടെയാണ് നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കയറ്റം പതിവായത്.
പച്ചക്കറിക്കും പയര്‍വര്‍ഗങ്ങള്‍ക്കും പിന്നാലെ മത്സ്യത്തിനും തീവിലയായി. സാധാരണക്കാരുടെ പ്രിയമത്സ്യമായ മത്തി കിലോക്ക് 230 രൂപയും അയലക്ക് 240 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില. കഴിഞ്ഞയാഴ്ച 160 -200 വരെയുണ്ടായിരുന്ന വിലയാണ് കുതിച്ചുകയറിയത്. ഒരുകിലോ അയക്കൂറക്ക് 1200 രൂപയാണ് വില.
400 -600 വരെയായിരുന്നു നേരത്തെയുണ്ടായ വില. ആദ്യമായാണ് അയക്കൂറക്ക് കിലോക്ക് 1200 രൂപയായി വിലയുയരുന്നത്. ആവോലിക്ക് 900 രൂപയായും ഉയര്‍ന്നിട്ടുണ്ട്. കൊളോന്‍ -720, ചെമ്ബല്ലി -700, നോങ്ങല് -680, കരിമീന്‍ – 500, ചെമ്മീന്‍ -420, കൂന്തല്‍ -340, മാന്ത -340 എന്നിങ്ങനെയാണ് മറ്റ് മത്സ്യങ്ങളുടെ വില. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യത്തിന്റെ വരവ് കുറഞ്ഞതാണ് ഇവിടെ മത്സ്യവില ഉയരാന്‍ കാരണമെന്ന് വില്പന നടത്തുന്നവര്‍ പറയുന്നു.
കോഴിക്ക് 155-160 വരെയാണ് വില. പച്ചക്കറിക്ക് നേരത്തെ മുതല്‍ പൊള്ളുന്ന വിലയാണ്. തക്കാളിക്ക് 85 -100 രൂപ വരെയാണ് നിലവിലെ വില. ബീന്‍സിന് 90 -100 വരെയെത്തി.
സവാളക്ക് മാത്രമാണ് വില കൂടാതിരുന്നത്. മുളക് ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലയും കുതിക്കുകയാണ്. വറ്റല്മുളകിന് കിലോക്ക് 350 രൂപയാണ് വില. വെളിച്ചെണ്ണ വില 155 -160 വരെയാണ്. വീടുകളില്‍ കണ്ണീര് പാചകം തുടരുമ്ബോള്‍ ഹോട്ടല്‍ നടത്തിപ്പുകാരും താളപ്പിഴയിലേക്ക് നീങ്ങുന്നുണ്ട്. ഊണ് വില കൂട്ടിയെങ്കിലും മത്സ്യ- പച്ചക്കറി -ഇറച്ചി വിലവര്‍ധന ഹോട്ടലുകളെ ബാധിച്ചിട്ടുണ്ട്.