അങ്കണവാടി പ്രീ സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു


കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 101 അങ്കണവാടികളില്‍ അങ്കണവാടി പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച കവറില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം വില്‍ക്കുന്ന അവസാന തീയതി ജൂണ്‍ 27ന് 11 മണി. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 27 പകല്‍ 1 മണി. ജൂണ്‍ 27 പകല്‍ 2.30 ന് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡറില്‍ പങ്കെടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഓഫീസില്‍ നിന്നും അറിയിക്കുന്ന തീയതിയില്‍ സാമ്പിളുകള്‍ ബ്ലോക്ക് തല പ്രൊക്വയര്‍മെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങള്‍ ടെന്‍ഡറില്‍ പറഞ്ഞിട്ടുളള സവിശേഷതകള്‍, അളവ്, വില എന്നിവയിലായിരിക്കണം. വിതരണത്തിനുളള ഓര്‍ഡര്‍ ലഭിച്ച് 15 ദിവസത്തിനുളളില്‍ സാധനങ്ങള്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ കട്ടപ്പന അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നും പ്രവര്‍ത്തി സമയങ്ങളില്‍ നേരിട്ട് അറിയാം. ഫോണ്‍: 9895090045.