ക്യൂബയിൽ നിന്നും തിരിച്ചെത്തി കോട്ടുധാരി പറയും ‘സാധനം കയ്യിലുണ്ട്’; ചെ ഗുവേരയുടെ ജന്മദിനത്തിൽ ജോയ് മാത്യുവിന്റെ പോസ്റ്റ്


ചെ ഗുവേരയുടെ ജന്മദിനത്തിൽ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടൻ ജോയ് മാത്യു. വിപ്ലവകാരി ചെ ഗുവേര കഞ്ചാവ് വലിയുടെ ഉസ്താദായതുകൊണ്ടാണ് നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങള്‍ കൊടി മുതല്‍ അടി വരെയുള്ള തുണികളില്‍ ‘ചെ’യുടെ ചിത്രം വരച്ചുവെച്ചു പൂജിക്കുന്നതെന്ന് ഇപ്പോഴാണ് മനസിലായതെന്ന് ജോയ് ജോയ് മാത്യു പറയുന്നു. കൂടാതെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പ്രൊഫൈൽ ഫോട്ടോയും ജോയ് മാത്യു ചെഗുവേരയുടെതാക്കി. തന്റെ പക്കല്‍ കഞ്ചാവില്ലെന്നും അത് പ്രതീക്ഷിച്ച് തന്റെ കമന്റ് ബോക്സില്‍ വന്ന് ഒരു കമ്മി കൃമിയും വിലപിക്കേണ്ടെന്നും ജോയ് മാത്യു കുറിക്കുന്നു.യുവജന ചിന്തയില്‍ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണല്ലോയെന്നും അതും വിശ്വസിച്ച് ആരാണ്ടോ അങ്ങോട്ട് വണ്ടി കയറിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. തിരിച്ചെത്തി ‘സാധനം കയ്യിലുണ്ട്’എന്നു പറയും വരെ കാപ്സ്യൂള്‍ കൃമികള്‍ കാത്തിരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ
ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ
ചെ ഗുവേര ജനിച്ച ദിവസം .വെറുതെയല്ല നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങൾ കൊടിമുതൽ അടിവരെയുള്ള തുണികളിൽ “ചെ “യുടെ ചിത്രം വരച്ചുവെച്ചു പൂജിക്കുന്നത് ,ഞാനും ആ ലെവലിൽ ഉള്ള ആളാണെന്ന ധാരണയിൽ എന്റെ കമന്റ് ബോക്സിൽ വന്ന് കുറച്ചുകാലമായി കമ്മി കൃമികൾ കഞ്ചാവിന് വേണ്ടി വിലപിക്കുന്നത് !ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല -ഉള്ളത് പറയാമല്ലോ പിള്ളേരെ സത്യമായും എന്റടുത്ത് കഞ്ചാവില്ല;ബിജയന്റെ വാറ്റെ ഉള്ളൂ.
യുവജനചിന്തയിൽ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണല്ലോ !അതും വിശ്വസിച്ച് ആരാണ്ടൊക്കെയോ ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്നറിഞ്ഞു .
കേരളത്തിന്റെ വ്യാവസായിക രംഗത്ത് വൻ വിപണന സാധ്യതയുള്ള “എന്തോ ഒന്ന് “കൊണ്ടുവരാനായിരിക്കും ഈ യാത്ര എന്നും പറഞ്ഞുകേൾക്കുന്നു .ആയതിനാൽ “സാധനം കയ്യിലുണ്ട് “എന്ന് ഒരു കോട്ടുധാരി ഉടനെ പറയും അതുവരെ കാപ്സ്യൂൾ കൃമികൾ അല്പം കാത്തിരിക്കൂ.
ഇനി മുതൽ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ എന്റെ പ്രൊഫൈൽ നമ്മുടെ ആശാന്റെ പടമായിരിക്കും കാപ്സ്യൂൾ കൃമികളായ എല്ലാം സഖാക്കളുടെയും നന്മക്കുവേണ്ടി