അഞ്ചാമത് കട്ടപ്പന ഐക്യ കണ്‍വന്‍ഷന്‍ 21 മുതല്‍ 23 വരെ പള്ളിക്കവല | സി.എസ്.ഐ ഗാര്‍ഡനില്‍ നടക്കും

21, 22, 23 ദിവസങ്ങളിൽ വൈകിട്ട് ആറ് മുതല്‍ ഒന്‍പത് വരെയാണ് കണ്‍വന്‍ഷന്‍.
21 ന് വൈകിട്ട് ആറിന് ഗാന ശുശ്രൂഷയോടെ കണ്‍വന്‍ഷന് തുടക്കമാകും. ബിലിവേഴ്‌സ് ചര്‍ച്ച് കേരള സ്‌റ്റേറ്റ് സഹായ മെത്രാന്‍ റൈറ്റ്. റവ. മാത്യൂസ് മോര്‍ സില്‍വാനോസ് ഉദ്ഘാടനം നിര്‍വഹിക്കും. റവ. ജോസഫ് മാത്യു അധ്യക്ഷത വഹിക്കും. റവ. ഡോ. പി.പി. തോമസ് വചന ശുശ്രൂഷ നടത്തും.
ശനിയാഴ്ച്ച വൈകിട്ട് റവ. റിറ്റോ റെജിയുടെ അധ്യക്ഷതയില്‍ ആറിന് ഗാന ശുശ്രൂഷ, തുടര്‍ന്ന് വചന ശുശ്രൂഷ- പാസ്റ്റര്‍ അനീഷ് തോമസ്. ഞായറാഴ്ച്ച വൈകിട്ട് പാസ്റ്റര്‍ ജോസ് മാമ്മന്റെ അധ്യക്ഷതയില്‍ വൈകിട്ട് ആറിന് ഗാന ശുശ്രൂഷ, വചന ശുശ്രൂഷ- ബ്രദര്‍ പി.വി. ജെയിംസ് എന്നിവ നടക്കുമെന്ന് ഐക്യ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ റവ. ഡോ. ബിനോയ് പി. ജേക്കബ്, സെക്രട്ടറി ബ്ര. തോമസ് മാത്യു, പാസ്റ്റര്‍ യു.എ. സണ്ണി, റവ. റിറ്റോ റെജി, പാസ്റ്റര്‍ എം.ടി. തോമസ്. ബ്ര. വിന്‍സെന്റ് തോമസ്, ഫാ. സാംസണ്‍ സുരേഷ്, പാസ്റ്റര്‍ ജേക്കബ് സാമുവേല്‍, പാസ്റ്റര്‍. ജോസ് മാമന്‍, പാസ്റ്റര്‍ മോന്‍സി മാത്യു, ബ്ര. രാജന്‍ ആന്റണി, ബ്ര. ബാബു വാഴയില്‍ എന്നിവര്‍ പറഞ്ഞു.