മഴ കനക്കുന്നു: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം


കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുള്ളതിനാൽ 25/05/2025, 27/05/2025 തീയതികളിൽ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും,26/05/2025 തീയതിയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും റിപ്പോർട്ട് ചെയ്തിട്ടുള്ളതും, പുഴകളിലും നദികളിലും വെള്ളച്ചാട്ടങ്ങളിലും ശക്തമായ നീരൊഴുക്ക് ശ്രദ്ധയിൽപെട്ടിട്ടുള്ളതും ജില്ലയിൽ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതുമാണ്. ആയതിനാൽ പൊതുജനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഇടുക്കി ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പടെയുള്ള എല്ലാവിധ ജലവിനോദങ്ങളും, എല്ലാ സാഹസിക വിനോദ പരിപാടികളും, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങും നിരോധിച്ചിരിക്കുന്നു.
ശ്രദ്ധിക്കുക…
പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കാനിറങ്ങുന്നതും അത്യാവശ്യമില്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണ്ടതുമാണ്.
ദുരന്ത ഭീഷണിയുള്ള പ്രദേശങ്ങളിലെ അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രക്കിംഗ് കേന്ദ്രങ്ങൾ, തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.
സുരക്ഷിത സ്ഥലങ്ങളിലെ കേന്ദ്രങ്ങളിലല്ലാതെ വിനോദ സഞ്ചരികളെ പ്രവേശിപ്പിക്കാൻ പാടുള്ളതല്ല.
കൂടാതെ വാഹനങ്ങൾ ഓടിക്കുന്നവർ കൂടുതൽ കരുതലോടെ സാവധാനം ഓടിക്കാൻ ശ്രദ്ധിക്കുക.
ബലക്ഷയമുള്ള കെട്ടിടങ്ങളിൽ തങ്ങാതിരിക്കുക
ഇടിമിന്നൽ സമയങ്ങളിൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുക
മുന്നറിയിപ്പ് നിലനിൽക്കുന്ന സമയങ്ങളിൽ
ബന്ധപ്പെട്ട അധികാരികൾ നൽകുന്ന യാത്രാ നിർദേശങ്ങൾ കൃത്യമായി പാലിക്കുക
അടിയന്തിര ഘട്ടങ്ങളിൽ സഹായത്തിനായി 112 ലേക്ക് വിളിക്കുക.