Idukki വാര്‍ത്തകള്‍
സാമ്പത്തിക സേവന രംഗത്ത് മുന്നേറ്റം നടത്തുന്ന ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ ശാഖ കട്ടപ്പന വെള്ളയാംകുടിയിൽ പ്രവർത്തനം ആരംഭിച്ചു


ശാഖയുടെ ഉദ്ഘാടനം കട്ടപ്പന മുനിസിപ്പാലിറ്റി വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ ഐബി മോൾ രാജനും മുനിസിപ്പൽ കൗൺസിലർ ബീന സിബിയും ചേർന്ന് നിർവഹിച്ചു.
ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ രാജേഷ് പി.ആറും ഡയറക്ടർമാരായ സജിമോൾ, ചിന്നമ്മ വിൻസന്റ്, കവിത പി.എ, കാർത്തിക പി.എ എന്നിവരും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ചടങ്ങിൽ ഭദ്രദീപം തെളിയിച്ച് ആശംസകൾ അറിയിച്ചു.
ഉദ്ഘാടനത്തിന് ഒപ്പം വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റും കുടയും വിതരണം ചെയ്തു.
മികവുറ്റ സേവനങ്ങൾ മുഖേന ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പിൻ്റെ് 41 മത് ശാഖയാണ് കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചത്.