കട്ടപ്പന ജൂഡീഷ്യൽ കോർട്ട് കോംപ്ലക്‌സ് അഡീഷണൽ ബ്ലോക്കിന്റെയും കട്ടപ്പന ബാർ അസോസിയേഷൻ വാർഷികാഘോഷത്തിന്റേയും ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി വി. രാജാവിജയരാഘവൻ നിർവ്വഹിച്ചു

കട്ടപ്പന ജൂഡീഷ്യൽ കോർട്ട് കോംപ്ലക്‌സ് അഡീഷണൽ ബ്ലോക്കിന്റെയും കട്ടപ്പന ബാർ അസോസിയേഷൻ വാർഷികാഘോഷത്തിന്റേയും ഉദ്ഘാടനം
ഹൈക്കോടതി ജഡ്ജി വി. രാജാവിജയരാഘവൻ നിർവ്വഹിച്ചു.
കട്ടപ്പന ജുഡീഷ്യൽ കോർട്ട് കോംപ്ലക്‌സ് അഡീഷണൽ ബ്ലോക്കിന്റെയും കട്ടപ്പന ബാർ അസ്സോസ്സിയേഷന്റെ 30-ാം വാർഷികാഘോഷത്തിന്റേയും ഉദ്ഘാടനത്തിനെത്തിയ വിശിഷ്ട്ടഥിതികൾക്ക് ഉജ്വല സ്വീകരണമാണ് നൽകിയത്.
ചെണ്ട മേളത്തിന്റ് അകമ്പടിയോടെ സ്വീകരിച്ച് ഏലക്ക മാല ഇട്ടാണ് സ്വാഗതം ചെയ്തത്.
ഉദ്ഘാടന കർമ്മംകേരള ഹൈക്കോടതി ജഡ്ജി വി.രാജാവിജയരാഘവൻ നിർവഹിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.
ജുഡീഷ്യൽ കോംപ്ലക്സിന്റ് രണ്ടാം ഘട്ട നിർമ്മാണത്തിനുള്ള തുക അടുത്ത ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്നും അടിയന്തിര നിർമ്മാണങ്ങൾക്കായി 10 ലക്ഷം രൂപാ അനുവദിക്കുന്നതായും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു
ഡീൻ കുര്യാക്കോസ് എം.പി. ബാർ അസ്സോസ്സിയേഷൻ ഹാളിന്റെ ഉദ്ഘാടനവും, കട്ടപ്പന നഗരസഭാധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ കോടതി കാന്റിൻ ഉദ്ഘാടനവും, ബാർ കൗൺസിൽ സെക്രട്ടറി അഡ്വ. ജോസഫ് ജോൺ ബാർ അസ്സോസ്സിയേഷൻ ലൈബ്രറിയുടെ ഉദ്ഘാടനവും നിർവഹിച്ചു.
ജില്ലാ ജഡ്ജി പി.എസ്. ശശികുമാർ , കട്ടപ്പന പോക്‌സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് , ബാർ അസോസിയേഷൻ സെക്രട്ടറി ജെം കോരസൺ തുടങ്ങിയവർ സംസാരിച്ചു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബെന്നി ജോസഫ് റിപ്പോർട്ടും, പി ഡബ്ല്യു. ഡി. എക്‌സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ് ടെക്‌നിക്കൽ റിപ്പോർട്ടും അവതരിപ്പിച്ചു.
ഉദ്ഘാടന യോഗത്തിൽ ജനപ്രതിനിഥികൾ, ബാർ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.