കേരളാ കോൺഗ്രസ് ഉപ്പുതറ മണ്ഡലം കൺവൻഷൻ 25 – ന്


കേരളാ കോൺഗ്രസ് ഉപ്പുതറമണ്ഡലം കൺവൻഷനും കുടുംബസംഗമവും 25-ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉപ്പുതറ വ്യാപാരഭവൻ ഹാളിൽനടക്കും.
ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട്സി.എസ് ആമോസ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സാബു വേങ്ങവേലിൽആമുഖ പ്രഭാഷണവും സംസ്ഥാന ഉന്നതാധികാര സമിതിയംഗം അഡ്വ.തോമസ് പെരുമ ന മുഖ്യപ്രഭാഷണവും നടത്തും. കേരള കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽമുതിർന്ന കർഷകരെ ആദരിക്കും. പാർട്ടി ഉന്നതാധികാര സമിതിയംഗം ആന്റണി ആലഞ്ചേരി പീരുമേട് നിയോജകമണ്ഡലം പ്രസിഡണ്ട് ബിജു പോൾ കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ബിനു ജോൺ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ജേക്കബ് പനന്താനം കർഷക യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് പി.വൈ. ജോസഫ് ,പാർട്ടി ജില്ലാക്കമ്മറ്റിയംഗം കെ.എം.ചാക്കോ , നിയോജക മണ്ഡലം സെക്രട്ടറിയേറ്റംഗം പി.എം.തോമസ് എന്നിവർ പ്രസംഗിക്കും.