മരം മുറിക്കാൻ കഴിയുന്ന രീതീയിൽ നിയമ നിർമാണം നടത്തും മന്ത്രി എ.കെ.ശശീന്ദ്രൻ

മരം മുറിക്കാൻ കഴിയുന്ന രീതീയിൽ നിയമ നിർമാണം നടത്തും. പട്ടയം കിട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും കർഷകന് പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ കഴിയാത്ത അവസ്ഥയാണ് മന്ത്രി എ.കെ.ശശീന്ദ്രൻ . നട്ടുനനച്ച് വളർത്തിയ മരങ്ങൾ കർഷകന് മുറിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും . ഇതിനായി നിയമത്തിൽ ഭേദഗതി വരുന്നുമെന്നും . ഇതിനായി റവന്യൂ വകുപ്പ് പ്രൊപ്പോസൽ തയ്യാറാക്കിയിട്ടുണ്ട് എന്നും കട്ടപ്പനയിൽ നടന്ന വന സൗഹൃദ സദസ്സ് കര്‍മ്മപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും ചർച്ചയിലൂടെ പരിഹരിക്കാനും വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ വന സൗഹൃദ സദസ്സ് സംഘടിപ്പിച്ചത് .
ഉടുമ്പൻചോല , ഇടുക്കി, തൊടുപുഴ താലൂക്കുകൾക്കായി കട്ടപ്പന ടൗൺ ഹാളിൽ സംഘടിപ്പിച്ച സദസ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മരം മുറിക്കാൻ കഴിയുന്ന രീതീയിൽ നിയമ നിർമാണം നടത്തുമെന്നും . പട്ടയം കിട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും കർഷകന് പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ കഴിയാത്ത അവസ്ഥയാണ്. നട്ടുനനച്ച് വളർത്തിയ മരങ്ങൾ കർഷകന് മുറിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കു o. ഇതിനായി നിയമത്തിൽ ഭേദഗതി വരുത്തുമെന്നും. അദ്ദേഹം പറഞ്ഞു
കിണറ്റിൽ കരടി വീണതുപോലെയാണ് താൻ വനം വകുപ്പിൻ്റെ മന്ത്രിയായതെന്നും . വനം വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളുടെ ശത്രുക്കളാണ് എന്ന ധാരണ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുംഅദ്ദേഹം കൂടി ചേർത്തു
കട്ടപ്പന ടൗൺ ഹാളിൽ നടന്ന വന സൗഹൃദസദസ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എം.എം.മണി എം എൽ എ എന്നിവർ സംസാരിച്ചു. യോഗത്തിൽ വച്ച് കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്ത വാഴവര കണ്ടത്തിൽ ജോൺ ദേവസ്യയ്ക്ക് ഉൾപ്പെടെ നിരവധി ആളുകൾക്ക് നഷ്ടപരിഹാര തുക മന്ത്രി വേദിയിൽ കൈമാറി.
മന്ത്രി പറഞ്ഞു. സദസ്സിന് മുന്നോടിയായി പഞ്ചായത്ത് പ്രതിനിധികളുമായി മന്ത്രി പ്രത്യേക ചർച്ചകളും നടത്തി.
ഡീൻ കുര്യാക്കോസ് എം.പി , എം.എം.മണി എം.എൽ.എ. , നഗരസഭാധ്യക്ഷ ഷൈനി സണ്ണി, വിവിധ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ.എസ്.അരുൺ. വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.