സാംസ്കാരിക വകുപ്പിന്റെ സൗജന്യ ചെണ്ട പരിശീലനം ശാന്തിഗ്രാമിൽ ആരംഭിച്ചു


ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സൗജന്യ ചെണ്ട പരിശീലനം ശാന്തിഗ്രാം വിജയ ലൈബ്രറിയിൽ ആരംഭിച്ചു. പ്രായഭേദമെന്യേ സ്ത്രീ,പുരുഷ വ്യത്യാസമില്ലാതെ ഏവർക്കും സൗജന്യമായി കല പരിശീലിക്കാനുള്ള കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ പദ്ധതിയാണ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി.കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കഥകളി,നാടകം,ചെണ്ട,ചിത്രരചന,ഫോട്ടോഗ്രാഫി എന്നിവയാണ് സൗജന്യമായി പരിശീലിപ്പിക്കുന്നത്.
പരിശീലന
പരിപാടിയുടെ ഉദ്ഘാടനം
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പിജോൺ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗവും വിജയ ലൈബ്രറി പ്രസിഡന്റുമായ ലാലച്ചൻ വെള്ളക്കട അധ്യക്ഷത വഹിച്ചു.ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്.സൂര്യലാൽ പദ്ധതി വിശദീകരണം നടത്തി.മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് സ്കറിയ കണ്ണമുണ്ടയിൽ,ക്ലബ്ബ് സെക്രട്ടറി എ.സി മാത്യു,ചെണ്ട അധ്യാപകൻ ബാബു മാത്യു, ഫെല്ലോഷിപ്പ് ആർട്ടിസ്റ്റുകളായ അനന്ദു എബി,അബിൻ ബിജു, പ്രോഗ്രാം കോർഡിനേറ്റർ പി.എസ് വിനോദ് എന്നിവർ സംസാരിച്ചു.