പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പറമ്പിക്കുളത്തെ പ്രദേശവാസികൾ. ഇന്ന് സത്യഗ്രഹ സമരം

പാലക്കാട്: അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പറമ്പിക്കുളത്തെ പ്രദേശവാസികൾ. നെൻമാറ എംഎൽഎ. കെ ബാബുവിന്‍റെ നേതൃത്വത്തിൽ ഇന്ന് സത്യഗ്രഹ സമരം നടത്തും. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിനു മുന്നിലാണ് ജനകീയ സമിതിയുടെ സമരം. ഒരാഴ്ച മുമ്പ് ജനകീയ സമിതി സമരം താത്കാലികമായി നിർത്തി വെച്ചിരുന്നു. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കാനിരിക്കെയാണ് സമരം ശക്തമാക്കുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ മാറ്റാൻ തീരുമാനിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.