പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജെ . പി. എം. കോളേജിൽ എജ്യുക്കേഷൻ എക്സ്പോ

കാഞ്ചിയാർ: ജെ. പി. എം. ആർട്സ് ആൻഡ് സയസ്സ് കോളേജിൽ കരിയർ ഗൈഡൻസ് സെമിനാർ നടത്തപ്പെടുന്നു. പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളെ പരിചയപ്പെടുത്തുക, കോഴ്സുകൾ തിരഞ്ഞെടുക്കുവാൻ സഹായിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ഇതോടൊപ്പം ക്വിസ്, മൊബൈൽ ഫോട്ടോഗ്രാഫി, ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളും നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കും സൗജന്യരജിസ്ട്രേഷനും www.jpmcollege.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 99618 44349, 96055 95933 തുടങ്ങിയ ഫോൺനമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.