ഡൽഹിയിൽ രണ്ടര നൂറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ ഭാഗം ഇടിച്ചു നിരത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിന്റെ ഹൃദയ ഭാഗത്ത് ബംഗാളി മാര്‍ക്കറ്റില്‍ രണ്ടര നൂറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ ഭാഗമായ നിരവധി വിദ്യാര്‍ഥികള്‍ അധ്യയനം നടത്തിയിരുന്ന മദ്റസ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി.ഒരു നോട്ടീസ് പോലും നല്‍കാതെയാണ് ഡല്‍ഹി പൊലീസിന്റെയും അര്‍ധസുരക്ഷാ സേനയുടെയും സംരക്ഷണത്തിലായിരുന്നു ഡല്‍ഹി ബംഗാളി മാര്‍ക്കറ്റിലെ തഹ്ഫീസുല്‍ ഖുര്‍ആന്‍ മദ്റസ ചൊവ്വാഴ്ച രാവിലെ ഇടിച്ചുനിരത്തിത്. രണ്ട് മാസം മുമ്ബ് കോണ്‍ക്രീറ്റ് ചെയ്ത് മാര്‍ബിള്‍ പതിച്ച് പുതുക്കി പണിത വിദ്യാര്‍ഥികളും അധ്യാപകനും താമസിക്കുന്ന മുറികളും ഇടിച്ചുനിരത്തി.
ഡല്‍ഹി ഹൈകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കേയാണ് മദ്റസ തകര്‍ത്തതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഫുട്പാത്തും പൊതുസ്ഥലവും കൈയേറി എന്നാരോപിച്ച് ഏതാനും ദിവസം മുമ്ബ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സുനേഹ്‍രി ബാഗ് മസ്ജിദും മഖ്ബറയും ബുള്‍ഡോസര്‍ കൊണ്ടു വന്ന് തകര്‍ത്തിരുന്നു.
അതേസമയം നിയമവിരുദ്ധ കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കുന്ന പതിവ് നടപടിയുടെ ഭാഗമാണിതെന്ന് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ഒരുമാസമായി ഡല്‍ഹിയില്‍ കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടി തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.