പ്രധാന വാര്‍ത്തകള്‍
ചലച്ചിത്ര നടൻ ബാല കടുത്ത ചുമയെയും വയറുവേദനയെയും തുടർന്ന് ആശുപത്രിയിൽ


കൊച്ചി: നടൻ ബാല ആശുപത്രിയിൽ. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബാല. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം.
കരൾ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പും ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ അമ്മയും ഭാര്യയുടെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്.