പ്രധാന വാര്‍ത്തകള്‍
നയതന്ത്രത്തിന്‍റെ ഭാഗമായി ചൈന നൽകിയ പാണ്ടകളെ തിരിച്ച് നൽകി ജപ്പാൻ
ബീജിങ്: തങ്ങളുടെ പ്രിയപ്പെട്ട പാണ്ടകൾക്ക് കണ്ണീരോടെ വിടപറഞ്ഞ് ആരാധകർ. നാല് പാണ്ടകളെയാണ് ജപ്പാനിൽ നിന്ന് ചൈനയിലേക്ക് കൊണ്ടുപോകുന്നത്. ചൈനയുടെ ‘പാണ്ട നയതന്ത്ര’ത്തിന്‍റെ ഭാഗമായാണിത്. 1950 കൾ മുതൽ പാണ്ടകൾ ചൈനയുടെ വിദേശനയത്തിന്‍റെ ഭാഗമാണ്.
പിങ് പിങ് എന്ന പാണ്ടയെയാണ് 1957ൽ ചൈന ആദ്യമായി യു.എസ്.എസ്.ആറിന് സമ്മാനിച്ചത്. 1965 ൽ ഉത്തര കൊറിയയ്ക്കും 1972 ൽ അമേരിക്കയ്ക്കും 72, 80, 82 കളിൽ ജപ്പാൻ യുകെ, ജർമ്മനി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കും ചൈന പാണ്ടകളെ സമ്മാനിച്ചു. അതേസമയം പാണ്ടകളുടേയും അവ ഉൽപാദിപ്പിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെയും ഉടമസ്ഥത ചൈനയ്ക്കാണ്. എന്നാൽ, 1982 ൽ ചൈനയിൽ പാണ്ടകൾ വംശനാശം നേരിടാൻ തുടങ്ങിയതോടെ, ചൈന ഈ സമ്മാനം നിർത്തലാക്കുകയായിരുന്നു.