6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്‌ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേയ്ക്ക് ഓഗസ്റ്റ്
30 വെളളിയാഴ്‌ച 11 മണിക്ക് കർഷക മാർച്ചും കൂട്ടധർണ്ണയും
സംഘടിപ്പിക്കുന്നു



കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്‌ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേയ്ക്ക് ആഗസ്റ്റ്
30 വെളളിയാഴ്‌ച 11. മണിക്ക് കർഷക മാർച്ചും കൂട്ടധർണ്ണയും സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്റ് കെസി വിജയൻ ധർണ്ണ ഉത്ഘാടനം ചെയ്യും.



കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കല്യാണ തണ്ട് മേഖലയിൽ 31, 32 വാർഡുകളിലെ 1970 മുതൽ സ്ഥിരതാമസമാക്കിയിട്ടുള്ള 43 കുടുംബങ്ങളെ കുടി ഒഴിപ്പിക്കുവാനുള്ള  ഗൂഢശ്രമം സർക്കാർ നടത്തികൊ ണ്ടിരിക്കുകയാണെന്നും
വീടുകൾ, കൃഷിസ്ഥലങ്ങൾ, ക്ഷേത്രം, മുനിസിപ്പാലിറ്റിയുടെ കുടിവെളള പദ്ധതി, പി.എം.ജി.എസ്.വൈ റോഡ്, മുനിസിപ്പാലിറ്റിയുടെ വിവിധ റോഡു കൾ ഉൾപ്പെട്ട സ്ഥലമാണിതെന്നും അതീവ ഗൗരവത്തോടെയാണ് ജനങ്ങൾ ഈ വിഷയം നോക്കി കാണുന്നതെന്നും നേതാക്കൾ പറഞ്ഞു.


ഇതോടൊപ്പം വന്യജീവി ആക്രമണം മൂലം ജനങ്ങൾക്ക് ജീവിതം മുമ്പോട്ട് കൊണ്ടുപോകുവാൻ കഴിയാതെ വന്നിരിക്കുന്നു. വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനുളളിൽ 83 മനുഷ്യജീവനുകളാണ് അകാലത്തിൽ പൊലിഞ്ഞുപോയി ട്ടുളളത്. കൃഷിയിടങ്ങൾ വന്യമൃഗ ശല്യത്താൽ നശിച്ചുപോയിരിക്കുന്നു. ഈ സാഹ ചര്യത്തിൽ ജില്ലയിലെ ജനങ്ങളുടെ അതിജീവനത്തിനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുത്തുകൊണ്ടാണ് കർഷകകോൺഗ്രസ് ഇടുക്കി നിയോജക മണ്‌ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ആഫീസിലേയ്ക്ക്  കർഷക മാർച്ചും, കൂട്ടധർണ്ണയും നടത്തപ്പെടുന്നത്.




ഇടുക്കി നിയോജക മണ്ഡ‌ലം പ്രസിഡൻ്റ് റ്റോമി തെങ്ങുംപള്ളിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ധർണ്ണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി  ജോസ് മുത്തനാട്ട് വിഷ യാവതരണം നടത്തും,  കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ചുമ തലയുളള സംസ്ഥാന ജനറൽ സെക്രട്ടറി  റ്റോമി പാലയ്ക്കൻ മുഖ്യപ്രഭാഷണം നടത്തും തുടർന്ന് കോൺഗ്രസിൻ്റെയും, കർഷക കോൺഗ്രസിൻ്റെയും സംസ്ഥാന, ജില്ലാ നേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിക്കും. വാർത്താ
സമ്മേള
നത്തിൽ
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
ജോസ് മുത്തനാട്ട്,
ഇടുക്കി നിയോജകമണ്‌ഡലം പ്രസിഡന്റ്റ്
റ്റോമി തെങ്ങുംപളളി,
സംസ്ഥാന സമിതി അംഗം
ജോയി ഈഴക്കുന്നേൽ,
ജില്ലാ ജനറൽ സെക്രട്ടറി
ജോസ് ആനക്കല്ലിൽ,
ജില്ലാ സെക്രട്ടറിമാരായ
പി.എസ് മേരിദാസൻ,
സജിമോൾ ഷാജി തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!