കട്ടപ്പന ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കാർട്ടൂൺ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
കട്ടപ്പന ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കാർട്ടൂൺ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ദേശീയ അവാർഡ് ജേതാവ് കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ പരിശീലന ക്ലാസിന് നേതൃത്വം നൽകി.കുട്ടികളിൽ വിദ്യാഭ്യാസത്തിന് പുറമേ മറ്റ് കഴിവുകളും വികസിപ്പിക്കുന്നതിനായി നിരവധി പരിപാടികളാണ് കട്ടപ്പന ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായിട്ട് ആയിരുന്നു കുട്ടികളിൽ ചിത്രരചന പരിശീലിപ്പിക്കുന്നതിനായി ദേശീയ അവാർഡ് ജേതാവ് കാർട്ടൂണിസ്റ്റ് സജിദാസിന്റെ നേതൃത്വത്തിൽ ചിത്രരചന പരിശീലനം സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി ഏകദിന പരിപാടിയാണ് സംഘടിപ്പിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പരിശീലന പരിപാടി സജിദാസ് മോഹൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് കുട്ടികൾക്ക് ചിത്ര രചന പരിശീലനവും നൽകി.സ്കൂൾ മാനേജർ -സി. മേരി അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സി. ഡെയ്സി ജോസഫ്, പി റ്റി എ വൈ പ്രസിഡന്റ് നിജേഷ് കെ നായർ എന്നിവർ സംസാരിച്ചു.