പ്രധാന വാര്‍ത്തകള്‍
ത്രിപുര, മേഘാലയ, നാഗാലൻഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും


ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് 2.30നാണ് വാർത്താ സമ്മേളനം. മാർച്ചിലാണ് മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭാ കാലാവധി അവസാനിക്കുന്നത്.
ത്രിപുരയിൽ ബി.ജെ.പിയും മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ ബി.ജെ.പി സഖ്യസർക്കാരുമാണ് ഭരിക്കുന്നത്. രണ്ടര പതിറ്റാണ്ട് നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് 2018ൽ ബി.ജെ.പി ത്രിപുര പിടിച്ചെടുത്തത്. ഇത്തവണയും ബി.ജെ.പിക്ക് വലിയ പ്രതീക്ഷയുണ്ട്. അതേസമയം തിരഞ്ഞെടുപ്പിൽ ഇടത് പക്ഷവും കോൺഗ്രസും സഖ്യമുണ്ടാക്കാനുള്ള സാധ്യതയുമുണ്ട്.