കർഷക കടാശ്വാസത്തിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി
കർഷക കടാശ്വാസത്തിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി
അപേക്ഷയോടൊപ്പം താഴെകാണുന്ന രേഖകളും സമർപ്പിക്കണം
ഇടുക്കി വയനാട് ജില്ലകളിലെ കർഷകർ 2020 ഓഗസ്റ്റ് 31 വരെയും മറ്റു ജില്ലകളിൽ ഉള്ളവർ 2016 March 31 ന് മുമ്പ് കർഷകർ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ലോണിനാണ് കടാശ്വാസം ലഭിക്കുക ഉള്ളു.(പുതുക്കി കൊണ്ടിരിക്കുന്ന ലോണിനും ലഭിക്കും ) ഒരിക്കൽ ഗവൺമെൻ്റിൽ നിന്നും ഈ പദ്ധതിയിൽ ആനുകൂല്യം ലഭിച്ചവരുടെ അപേക്ഷ പിന്നീട് പരിഗണിക്കില്ല.
_ ഭൂമി ഇല്ല എങ്കിൽ (10 സെൻ്റിൽ താഴെ ഒക്കെ ആണ് എങ്കിൽ
കർഷക തൊഴിലാളി എന്ന് വേണം അപേക്ഷയിൽ ചേർക്കാൻ
1.Ration card Copy ആദ്യ പേജ് + അംഗങ്ങളുടെ പേര് + തൊഴിൽ രേഖപ്പെടുത്തിയ പേജും
- നികുതി ചീട്ടിൻ്റെ Copy
- വില്ലേജിൽ നിന്നും വരുമാന സർട്ടിഫിക്കേറ്റ്
- കർഷകൻ ആണ് എന്ന് കാണിക്കാൻ കൃഷി ഓഫീസറിൻ്റെ സട്ടിഫിക്കറ്റ്
- കടം എടുത്തയാൾ മരിച്ചു എങ്കിൽ മരണ സർട്ടിഫിക്കറ്റ്
അപേക്ഷാ ഫോറത്തിൽ അപേക്ഷകൻ്റെ പൂർണ്ണവിലാസം + ബാങ്ക് മെമ്പർഷിപ്പ് നമ്പർ + മൊബൈൽ ഫോൺ നമ്പർ + മറ്റ് ചോദിച്ചിരിക്കുന്ന വിശദ വിവരങ്ങളും നല്കണം
അയക്കേണ്ട വിലാസം:
.Kerala State Farmers’ Debt Relief Commission, World Market, Anayara PO, Thiruvananthapuram 695029
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കിസാൻ സർവീസ് സൊസൈറ്റിയുമായി ബന്ധപ്പെടുക.
Kisan Service Society