ദൃശ്യചാരുതയുടെ മനോഹാരിതകൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാല്‍വരിമൗണ്ട് ഇത്തവണയും ജനസഞ്ചയത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു


ചെറുതോണി: ദൃശ്യചാരുതയുടെ മനോഹാരിതകൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാല്‍വരിമൗണ്ട് ഇത്തവണയും ജനസഞ്ചയത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു.ഇടുക്കി ജില്ലയുടെ 50-ാം വാര്‍ഷികം കാല്‍വരിമൗണ്ട് ഫെസ്‌റ്റുമായി ചേര്‍ന്ന് സംഘടിപ്പിക്കുകയാണ്.
സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ വ്യത്യസ്‌തയാര്‍ന്ന രീതിയില്‍ ജില്ലയുടെ വൈവിധ്യങ്ങളെ കോര്‍ത്തിണക്കി സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടവും ഒരുങ്ങുന്നത്. സാങ്കേതിക തികവോടു കൂടിയതും വിജ്‌ഞാന സൗഹൃദവുമായ എക്‌സിബിഷനുകളാണ് സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് മിഴിവേകുന്നത്. 21 മുതല്‍ 31 വരെ കാല്‍വരിമൗണ്ട് ഫെസ്‌റ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന 50-ാം വാര്‍ഷിക ആഘോഷത്തില്‍ 60 സ്‌റ്റാളുകള്‍ ഇതുവരെ തയാറായി കഴിഞ്ഞു. അമ്യൂസ്‌മെന്റ് പാര്‍ക്ക് കലാസാംസ്‌കാരിക സന്ധ്യകള്‍ സെമിനാറുകള്‍ ടൂറിസം കേന്ദ്രങ്ങള്‍ കൂട്ടിയോജിപ്പിച്ചു കൊണ്ടുളള യാത്രകള്‍, ട്രക്കിങ്, സാഹസിക വിനോദങ്ങള്‍, വാച്ച് ടവര്‍ എന്നിവയെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലയുടെ കുടിയേറ്റം, തോട്ടം കൃഷിയുടെ ആരംഭം, കുടിയിറക്കു വിരുദ്ധ സമരങ്ങള്‍, വികസന മുന്നേറ്റങ്ങള്‍ ഉള്‍പ്പെടെയുളളവയുടെ ചിത്രപ്രദര്‍ശനം, ജില്ലയുടെ ആരംഭം മുതലുളള ജനപ്രതിനിധികളുടെ സംഗമം, 50 വര്‍ഷത്തിനിടയില്‍ ജില്ലയില്‍ നിന്നുയര്‍ന്നു വന്നിട്ടുളളവരെ ആദരിക്കുന്ന പ്രതിഭാസംഗമം എന്നിവയെല്ലാം സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കു. 26ന് ആരംഭിച്ച് ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനാണ് ജില്ലാ ഭരണകൂടവും കാല്‍വരിമൗണ്ടും ഒരുങ്ങുന്നത്.