ഇടുക്കി വാഴവരയിൽ ജനവാസ മേഖലയിലിറങ്ങി പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ഇടുക്കി വാഴവരയിൽ ജനവാസ മേഖലയിലിറങ്ങി പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി, നിർമ്മലാസിറ്റിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത് ,ഇന്ന് വൈകിട്ട് മൂന്നരയോടെ സ്ഥലമുടമയാണ് കുളത്തിന് മുകളിൽ മൂടിയിരുന്ന നെറ്റിനുള്ളിൽ കുടിങ്ങിയ നിലയിൽ കടുവയെ ആദ്യം കണ്ടെത് . തുടർന്ന് നാട്ടുകാരെ കൂട്ടിയെത്തി കൂടുതൽ പരിശോധന നടത്തിയതോടെ കടുവയുടെ ജഡം കുളത്തിൽ താഴ്ന്നു പോയി.വിവരമറിഞ്ഞ് വനം വകുപ്പ് സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും ഇവരെ സ്ഥലത്തേയ്ക്ക് കടത്തി വിടാൻ നാട്ടുകാർ തയ്യാറായിട്ടില്ല.കടുവയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് തമ്പടിച്ച വലിയ ജനക്കൂട്ടത്തെ പൊലീസ് പിരിച്ചു വിടാൻ ശ്രമിച്ചത് സംഘർഷത്തിലെത്തി. കുളത്തിൽ നിന്നും ജഡം പുറത്തെടുക്കാൻ വനം വകുപ്പ് അഗ്നിശമന സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്നത് പുലിയാണെന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ് . ഇതിനിടെയാണ് ഇതേ പ്രദേശത്ത് ഇപ്പോൾ കടുവയുടെ ജഡം കണ്ടെത്തിയിരിക്കുന്നത്.