പ്രധാന വാര്‍ത്തകള്‍
ഇന്ത്യൻ കറൻസികളിൽ ഗാന്ധിയെ മാറ്റില്ല; വാർത്തകൾ തള്ളി കേന്ദ്രം
ന്യൂ ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസി നോട്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്ന വാർത്തകൾ തള്ളി ധനമന്ത്രാലയം. കറൻസിയിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഹിന്ദു ദൈവങ്ങളുടെയും നേതാജി സുഭാഷ് ചന്ദ്രബോസ് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികളുടെയും ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു.
എന്നാൽ നിലവിലെ കറൻസിയിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം ഇന്ന് ലോക്സഭയിൽ വ്യക്തമാക്കി. റിസർവ് ബാങ്ക് ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതായും ധനമന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു.
ആന്‍റോ ആന്‍റണി എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.