നെല്‍പ്പാടത്തു കലകൊണ്ടു ഫുട്ബോള്‍ സ്നേഹം പച്ചകുത്തി യുവകര്‍ഷകര്‍
മൂര്‍ക്കനാട് സ്വദേശികളായ ഏറാട്ടുപറമ്ബില്‍ ജോഷി, കരിയാട്ടില്‍ സിജോ എന്നിവര്‍ ചേര്‍ന്നാണു കരുവന്നൂര്‍ പൈങ്കിളിപ്പാടത്തു ഫുട്ബോള്‍ ലോകകപ്പിന്റെ മാതൃകയും കേരളത്തിന്റെ ഭൂപടവും കഥകളി രൂപവും നട്ടുനനച്ചു വളര്‍ത്തിയെടുത്തത്. ‘പാഡി ആര്‍ട്ട്’ എന്നാണ് ഈ വിസ്മയവിദ്യയുടെ പേര്. കടുംപച്ച നിറത്തിലുള്ള നെല്‍ച്ചെടികള്‍ക്കിടയില്‍ വയലറ്റ് നിറത്തിലുള്ള നെല്‍ച്ചെടികള്‍ നട്ടുവളര്‍ത്തിയാണ് ഇവര്‍ പാഡി ആര്‍ട്ട് ഒരുക്കിയത്.സാധാരണ വിത്തിനങ്ങളെക്കാള്‍ പല മടങ്ങു വിലയുള്ള നാസര്‍ ബാത്ത്, കാലാ ബാത്ത് എന്നീ നെല്‍വിത്തുകള്‍ ഉപയോഗിച്ചായിരുന്നു കലാവിദ്യ. വയനാട് സ്വദേശിയും ജൈവകര്‍ഷകനുമായ ജോണ്‍സനില്‍ നിന്നാണു വിത്തുകള്‍ ശേഖരിച്ചത്.പുത്തന്‍തോട് സ്വദേശിയായ ആര്‍ട്ടിസ്റ്റ് രവി പാടത്തു ലോകകപ്പിന്റെയും കഥകളിയുടെയും കേരളഭൂപടത്തിന്റെയും രൂപം മണ്ണില്‍ വരച്ചു നല്‍കി. ഈ വരകളില്‍ വയലറ്റ് നിറത്തിലുള്ള ഞാറുപാകി ഒരുമാസത്തോളം പരിചരിച്ചു വളര്‍ത്തിയെടുക്കുകയായിരുന്നു.