Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

15 വയസുകാരനെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച്‌ കഞ്ചാവ് നല്‍കി പീഡനത്തിനിരയാക്കി



കണ്ണൂര്‍: 15 വയസുകാരനെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച്‌ കഞ്ചാവ് നല്‍കി പീഡനത്തിനിരയാക്കി. കണ്ണൂര്‍ ആയിക്കരയിലാണ് സംഭവം.ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി സ്വദേശി ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.അയല്‍വാസിയായ റഷാദ് വഴിയാണ് കുട്ടി കഞ്ചാവ് വില്‍പനക്കാരുടെ വലയില്‍ പെട്ടതെന്നു പോലീസ് പറയുന്നു. ഇയാളെ കണ്ടെത്തിയിട്ടില്ല. തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.കോവിഡ് കാലത്ത് പഠിക്കുന്നതിന് വേണ്ടി കുട്ടി ഉപയോഗിച്ച ഫോണ്‍ നമ്ബര്‍ അയല്‍വാസിയായ റഷാദ് വാങ്ങിയിരിന്നു. ഇയാള്‍ ആയിക്കരയിലുള്ള ഒരാളുമായി നമ്ബര്‍ കൈമാറിയാണ് കുട്ടിയെ കെണിയില്‍പ്പെടുത്തുന്നത്. ഇരുവരും കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ്.കഞ്ചാവ് ബീഡി നല്‍കി കുട്ടിയെ ആയിക്കരയിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഇവര്‍ കൊണ്ടു പോകാറുണ്ടായിരുന്നു. ഇതു തുടര്‍ന്നതോടെ കുട്ടി വീട്ടില്‍ വിവരമറിയിച്ചു.പിന്നാലെ കുട്ടിയുടെ അമ്മാവന്മാരും പോലീസും ചേര്‍ന്ന് കുട്ടിയെ ഉപയോഗിച്ചു തന്നെ പ്രതിയെ കുടുക്കി. സംഘത്തിലെ ആളുകളെ കുട്ടിയെ കൊണ്ടുതന്നെ വിളിപ്പിച്ച പോലീസ് ഇയാള്‍ മുറിയുടെ അകത്ത് കയറിയതോടെ വാതില്‍ പൊളിച്ച്‌ പിടികൂടുകയായിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!