പ്രധാന വാര്‍ത്തകള്‍
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐ യില്‍ പ്ലംബര്‍ വര്‍ക് ഷോപ്പ് അറ്റന്‍ഡറുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്ലംബര്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തുല്യ യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 13, രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐയില്‍ ഹാജരാകണം. നാടുകാണി ഐടിഐ യില്‍ പഠിച്ച പട്ടികവര്‍ഗ്ഗ വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍ 9656820828.