സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നഴ്‌സ് (പുരുഷൻ) ഒഴിവ്
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും എക്‌സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന്‍ സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നഴ്‌സ് (പുരുഷൻ) തസ്തികകളില്‍ നിയമിക്കുന്നതിന് ഡിസംബര്‍ 13, രാവിലെ 11 ന് ഇന്റര്‍വ്യൂ നടത്തും. പ്രായം 2022 നവംബര്‍ 30 ന് 45 വയസ് കവിയരുത്. എം.ഫില്‍/എം.എസ്.ഡബ്ല്യൂ (മെഡിക്കല്‍ & സൈക്യാട്രിക്) ആണ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള യോഗ്യത. ബി. എസ്. സി. നഴ്‌സിംഗ്/ ജി. എന്‍. എം. കേരള നഴ്‌സസ് & മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് സ്റ്റാഫ് നഴ്‌സിനുള്ള യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കററുകളും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 13, രാവിലെ 11 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04862 233030