പ്രധാന വാര്‍ത്തകള്‍
സിനിമാ നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: സിനിമാ നിര്‍മ്മാതാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്‍.ജെ ക്രിയേഷൻസ് സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമയായ ജെയ്സണ്‍ എളംകുളത്തെയാണ് പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്സണ്‍.ശൃംഗാരവേലൻ (2013), ഓർമ്മയുണ്ടോ ഈ മുഖം (2014), ജമ്നാപ്യാരി (2015), ലവകുശ (2017) എന്നീ സിനിമകളുടെ നിര്‍മ്മാതാവ് ആണ് ജെയ്സണ്‍ എളംകുളം. ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന സിനിമയുടെ പ്രൊഡക്ഷൻ മാനേജറായിട്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.