കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അഞ്ച് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
പ്രധാന പ്രതികളായ ബിജു കരീം, ജില്‍സ്, ബിജോയ് എന്നിവരുള്‍പ്പടെയുള്ള പ്രതികളുടെ 52 സര്‍വേ നമ്ബരുകളിലുള്ള ഭൂമിയാണ് കണ്ടുകെട്ടുക. അതിനിടെ, കളക്ഷന്‍ ഏജന്റ് ബിജോയിയുടെ 30 കോടിയുടെ സ്വത്ത് ഇഡിയും കണ്ടുകെട്ടി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇഡിയുടെയും ക്രൈംബ്രാഞ്ചിന്റെയും സുപ്രധാന നീക്കം. പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നല്കിയ അപേക്ഷയിലാണ് മുഖ്യപ്രതികളുടെ 58 ആര് സി നമ്ബരുകളിലുള്ള ഭൂമി കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ബാങ്കില്‍ തട്ടിപ്പ് നടന്ന 2011 മുതല്‍ 2021 വരെയുള്ള കാലത്ത് സമ്ബാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക. അതില്‍ ബിജോയി പീരുമേട്ടില്‍ ഹോട്ടലിനായി വാങ്ങിയ ഒമ്ബതേക്കറും ഉള്‍പെടും.
ബിജു കരീം, ജില്‍സ്, ബിജോയ് എന്നിവര്‍ തൃശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിന്‍കര എന്നിവിടങ്ങളില്‍ വാങ്ങിയ വസ്തുവകകളും കണ്ടുകെട്ടിയവയിലുണ്ട്. പ്രതികള്‍ 117 കോടിയുടെ വ്യാജ വായ്പ തരപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അതില്‍ 85 കോടിയും ബിജു, ജില്‍സ്, ബിജോയ് എന്നിവരുടെ നേതൃത്വത്തില്‍ നല്കിയ വായ്പകളാണ്. ഒന്നാം പ്രതി സുനില്‍ കുമാറിന്റെ പേരില്‍ പരാതിക്കാലത്ത് സ്വത്ത് സമ്പാധനം നടന്നിട്ടില്ലാത്തതിനാല്‍ കണ്ടുകെട്ടല്‍ നടപടിയില്‍ ഉള്‍പ്പെടുത്തിയില്ല. അതിനിടെ ഇഡിയും കണ്ടുകെട്ടല്‍ നടപടികളിലേക്ക് കടന്നു.
30.70 കോടിയുടെ സ്വത്താണ് ഇ.ഡി. കണ്ടുകെട്ടിയത്. ബിജോയിയുടെ നേതൃത്വത്തില്‍ 26.60 കോടി രൂപ വായ്പ നല്‍കിയെന്ന് ഇ ഡി കണ്ടെത്തി. കരുവന്നൂര്‍ കേസില്‍ രണ്ട് തവണയാണ് ഇഡി പ്രതികളുടെ വീട്ടിലും ബാങ്കിലും പരിശോധന നടത്തിയത്. തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി. സി പി എം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്കില്‍ 300 കോടിയിലേറെ തട്ടിപ്പ് നടന്നെന്നാണ് ഉയര്‍ന്ന ആരോപണം.