പ്രധാന വാര്‍ത്തകള്‍
ശബരിമല തീര്‍ഥാടകര്‍ക്ക് സേവനമൊരുക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ദേവസ്വം ബോര്‍ഡ് ഹെല്‍പ് ഡെസ്‌ക് തുടങ്ങി


നെടുമ്പാശ്ശേരി : ശബരിമല തീര്‍ഥാടകര്‍ക്ക് സേവനമൊരുക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ദേവസ്വം ബോര്‍ഡ് ഹെല്‍പ് ഡെസ്‌ക് തുടങ്ങി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. അനന്തഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സിയാല്‍ എംഡി എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. ആഭ്യന്തര ടെര്‍മിനലിലെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ ഒരുക്കിയിട്ടുള്ളത്.എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.എം. ഷബീര്‍, സജി കെ. ജോര്‍ജ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി. ദിനേശ് കുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍ .അജിത്കുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്യാമപ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.