അതിഥി തൊഴിലാളികള്‍ക്കായി ലഹരി വിമുക്ത ബോധവല്‍കരണ ക്യാമ്പ് സംഘടിപ്പിച്ചു
അടിമാലി ഈസ്റ്റേണ്‍ കമ്പനിയിലെ അതിഥി തൊഴിലാളികൾക്ക് ലഹരി വിമുക്ത ബോധവല്‍കരണ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ നൈപുണ്യ വകുപ്പ് കവച് ലഹരി വിമുക്ത പരിപാടിയിൽ എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തിയത്. പോലീസ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണം ഉറപ്പാക്കിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ലഹരി വസ്തുക്കള്‍ കൈവശം സൂക്ഷിച്ചാല്‍ നേരിടേണ്ടി വരുന്ന നിയമ പ്രശ്‌നങ്ങള്‍, ലഹരിയുടെ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച, ആരോഗ്യ നഷ്ടം തുടങ്ങിയ വിവിധ കാര്യങ്ങള്‍ അതിഥി തൊഴിലാളികളെ ക്യാമ്പിലൂടെ ബോധ്യപ്പെടുത്തി. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ കെ ആര്‍ സ്മിത അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് നൗഷാദ് പി എം, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയന്‍ പി ജോണ്‍, എക്‌സൈസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ സുനിഷ് കുമാര്‍ കെ ബി, വെളളത്തൂവല്‍ പോലീസ് സ്റ്റേഷന്‍ ഹോംഗാര്‍ഡ് കെ സജീവ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശാലിനി എസ് നായര്‍ എന്നിവര്‍ ബോധവത്കരണ ക്ലാസ്സ് നടത്തി. വാര്‍ഡ് മെമ്പര്‍ മനീഷ് നാരായണന്‍, ഈസ്റ്റേണ്‍ കമ്പനി അസി. ജനറല്‍ മാനേജര്‍ ബിനു മാത്യൂസ് എം, അടിമാലി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സൗമ്യ അനില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍ ജി സുരേഷ് സ്വാഗതവും അസി. ലേബര്‍ ഓഫീസര്‍ എം കെ സുജ കൃതജ്ഞതയും പറഞ്ഞു. മൂന്നാര്‍ അസി. ലേബര്‍ ഓഫീസ് ജീവനക്കാര്‍, എക്‌സൈസ്, പോലീസ്, ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
ചിത്രം: തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അടിമാലി ഈസ്റ്റേണ്‍ കമ്പനിയില്‍ അതിഥി തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പ്