പ്രധാന വാര്‍ത്തകള്‍
ഒൻപത് വിസിമാരും നാളെ രാജിവയ്ക്കണമെന്ന് ഗവർണർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച 10 മണിക്ക് മുമ്പ് രാജിവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള, എം.ജി, കണ്ണൂർ, കുസാറ്റ്, കെ.ടി.യു, കാലടി, കാലിക്കറ്റ്, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വി.സിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചത്തെ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിർദേശം. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം രാജി ആവശ്യപ്പെടുന്നത്.