പ്രധാന വാര്‍ത്തകള്‍
വിമാനങ്ങൾക്ക് സ്റ്റാർലിങ്ക് ഏവിയേഷൻ സേവനവുമായി സ്പേസ് എക്സ്


സാറ്റലൈറ്റ് ഇന്‍റർനെറ്റ് ശൃംഖല വിമാനങ്ങളിൽ ലഭ്യമാക്കുന്ന പുതിയ സേവനമായ സ്റ്റാർലിങ്ക് ഏവിയേഷൻ പ്രോഗ്രാം സ്പേസ് എക്സ് അവതരിപ്പിക്കുന്നു.
“സ്റ്റാർലിങ്ക് ഉപയോഗിച്ച്, യാത്രക്കാർക്ക് അവരുടെ വിമാനത്തിൽ ഉയർന്ന വേഗതയുള്ള ഇന്‍റർനെറ്റ് ആക്സസ് ചെയ്യാൻ കഴിയും,” സ്പേസ് എക്സ് കമ്പനി ട്വീറ്റ് ചെയ്തു.
2022 ജൂണിൽ ഉപഗ്രഹ അധിഷ്ഠിത ഇന്‍റർനെറ്റിനായുള്ള റിസീവർ ഉപകരണങ്ങളായ സ്റ്റാർലിങ്ക് ടെർമിനലുകൾ വിൽപ്പന ആരംഭിക്കാൻ സ്പേസ് എക്സിന് അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാനങ്ങൾക്കായി സ്റ്റാർലിങ്ക് ഏവിയേഷൻ പദ്ധതിയുമായി കമ്പനി രംഗത്ത് വന്നിരിക്കുന്നത്.