പ്രധാന വാര്‍ത്തകള്‍
പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടെ PFIലേക്ക് റിക്രൂട്ട് ചെയ്തു; മഞ്ചേരി ഗ്രീൻ വാലിയിൽ NIA മിന്നൽ പരിശോധന
മലപ്പുറം: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎയുടെ മിന്നൽ പരിശോധന. പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതിന്റെ രേഖകളും എൻഐഎ കണ്ടെടുത്തു. പോലീസും ദേശീയ സുരക്ഷ ഏജൻസിയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
മൊബൈൽ ഫോണുകളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തതായി അന്വേഷണസംഘം. പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലനം നൽകിയതിന് തെളിവ്. റെയ്ഡ് നടത്തിയത് അഭിമന്യു വധത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ.