പ്രധാന വാര്‍ത്തകള്‍
മറയൂര്‍ മേഖലയില്‍ ചന്ദനമോഷണം വ്യാപകമാകുന്നു.


ഇടുക്കി:മറയൂര്‍ മേഖലയില്‍ ചന്ദനമോഷണം വ്യാപകമാകുന്നു. സ്വകാര്യ ഭൂമിയില്‍ നിന്നും 5 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മുറിച്ച് കിടത്തി.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തിയ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തിലായിരുന്ന് പരിശോധന. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
അടുത്തിടെ മറയൂര്‍ റിസോര്‍ട്ട് പരിസരത്ത് നിന്നും ചന്ദനമരങ്ങള്‍ മോഷണം പോയിരുന്നു.അഞ്ച് ലക്ഷം വിലമതിക്കുന്ന മരമായിരുന്നു മോഷണം പോയത്. മോഷണം പോയ സമയത്ത് റിസോര്‍ട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു. രാത്രി 12-ന് ശേഷമാണ് മരം മുറിച്ചത്. കൂടവയല്‍ പ്രദേശത്ത് നിന്നും വീടിന്റെ പരിസരത്ത് നിന്നും ചന്ദനമരത്തിന്റെ ശിഖരം മോഷണം പോയിരുന്നു. വനം വകുപ്പ് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് തുടര്‍ച്ചയായി ചന്ദനമരങ്ങള്‍ മോഷണം പോകുന്നത്.